Sign In
    Home Home

    പണമയക്കൽ

    • ഘട്ടം 1

      എ ടി എം കാർഡ് തിരുകുക

    • ഘട്ടം 2

      നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക

    • ഘട്ടം 3

      നാല് അക്കങ്ങളുള്ള രഹസ്യ പിൻ നമ്പർ എന്റർ ചെയ്ത് ആക്സപ്റ്റ് അമർത്തുക.

    • ഘട്ടം 4

      P “ക്വിക് പേ” ബട്ടൺ അമർത്തുക.

    • ഘട്ടം 5

      ഈ പ്രക്ക്രിയയ്ക്ക് ഒരു റെസീപ്റ്റ് നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ “ യെസ്” ബട്ടൺ അമർത്തുക.

    • ഘട്ടം 6

      ഫീ അടക്കം നിങ്ങൾ ട്രാൻസ്ഫർ ചെയ്യാൻ ഉദ്ദേശിക്കുന്ന തുക എന്റർ ചെയ്യുക.

    • ഘട്ടം 7

      “ബെനഫിഷ്യറി” ബട്ടൺ തിരഞ്ഞെടുത്ത് അമർത്തുക

    • ഘട്ടം 8

      പ്രയോജകൻ നൽകിയ വിവരണങ്ങൾ കൃത്യമാണോ എന്ന് വേണമെങ്കിൽ പരിശോധിച്ച് “ആക്സപ്റ്റ്” ബട്ടൺ അമർത്തുക.

    • ഘട്ടം 9

      ട്രാൻസാക്ഷന് വിരാമമിടാൻ “നോ” ബട്ടൺ അമർത്തുക.

    • ഘട്ടം 10

      മെഷീനിൽ നിന്ന് നിങ്ങളുടെ എ ടി എം കാർഡ് വലിച്ചെടുക്കാൻ ദയവായി മറക്കാതിരിക്കുക.

    • ഘട്ടം 11

      മെഷീനിൽ നിന്നും റെസീപ്റ്റ് കൈക്കലാക്കാൻ മറക്കണ്ട

    എങ്ങനെയെന്ന് കണ്ടെത്തുക
    • 1
    • 2
    • 3
    • 4
    • 5

    സാധാരണയായി ചോദിക്കുന്ന സംശയങ്ങള്‍FAQ

    എല്ലാം മറയ്ക്കുകഎല്ലാം കാണിക്കുക
    • എന്‍റെ എന്‍സിബി കറന്‌റ്റ് അക്കൌണ്ട് ഉപയോഗിച്ച് എനിക്ക് പണം അയയ്ക്കാന്‍ കഴിയുമോ?

      ​കഴിയും – ഒരിക്കല്‍ ക്യുക്ക് പേ സിസ്റ്റത്തില്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ എന്‍സിബി എടിഎം കാര്‍ഡ് ഉപയോഗിച്ച് ക്യുക്ക് പേ വഴി പണം അയയ്ക്കാന്‍ കഴിയും

    • ക്യുക്ക് പേ സെന്റ്ററിനു പുറത്ത് എന്‍സിബി എടിഎമ്മുകള്‍ ഉപയോഗിച്ച് എനിക്ക് പണം അയയ്ക്കാന്‍ കഴിയുമോ?.

      ​കഴിയും – രാജ്യത്ത് ആകമാന​മുള്ള 2000 ല്‍ കൂടുതല്‍ എന്‍സിബി എടിഎമ്മുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം​

    • മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിച്ച് എനിക്ക് പണം അയയ്ക്കാന് കഴിയുമോ?

      ​ഇല്ല ​​​

    • എനിക്ക് എന്‍സിബി അക്കൌണ്ട് ഇല്ലെങ്കില്‍ എങ്ങിനെ പണം അയയ്ക്കാന്‍ കഴിയും?

      ​ഏതെങ്കിലും ക്യുക്ക് പേ സെന്റ്ററില്‍ ചെന്ന് ഒരു ക്യുക്ക് പേ അക്കൌണ്ട് തുടങ്ങുക. ഇത് സൌജന്യമാണ്, കൂടാതെ അക്കൌണ്ടില്‍ പണം ബാക്കി വയ്ക്കേണ്ട ആവശ്യവും ഇല്ല. ഈ എടിഎം കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പണം അയയ്ക്കാനും എന്‍സിബിയുടെ മറ്റ് സൌകര്യങ്ങള്‍ ഉപയോഗിക്കാനും കഴിയും​​​

    • എന്‍റെ വീടിനോ ജോലിസ്ഥലത്തിനോ അടുത്ത് എടിഎം ഇല്ല, കൂടാതെ ബാങ്കിന്‍റെ പ്രവര്‍ത്തന സമയത്ത് പണമയക്കാന്‍ എന്‍റെ ജോലിസമയം അനുവദിക്കുന്നില്ല.

      ​നിങ്ങള്‍ ഒരു എന്‍സിബി അക്കൌണ്ട് ഉള്ള ആളാണെങ്കില്‍ നിങ്ങള്‍ക്ക് ഫോണ്‍ ബാങ്കിങ്ങ് ഉപയോഗിച്ചോ അല്‍അഹലി മോബൈല്‍ ഉപയോഗിച്ചോ എപ്പോള്‍ വേണമെങ്കിലും പണമയയ്ക്കാം. ഫോണ്‍ ബാങ്കിങ്ങും അല്‍അഹലി ഓണ്‍ലൈനും പ്രവര്‍ത്തിപ്പിക്കാനുള്ള സഹായത്തിനായി നിങ്ങള്‍ക്ക് 920001000 ലോ 920000330 ലോ വിളിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും എന്‍സിബി ശാഖ സന്ദര്‍ശിക്കുകയോ ചെയ്യാം. ​​

    • എന്‍റെ ജോലിയുടെ ഭാഗമായി എനിക്ക് രാജ്യം മുഴുവനും, കൂടാതെ രാജ്യത്തിന് പുറത്തും സഞ്ചരിക്കേണ്ടി വരുന്നു. രാജ്യത്തിന് പുറത്തോ ക്യുക്ക് പേ സെന്റ്ററില്‍ നിന്നും വളരെ ദൂരയോ ആണെങ്കില്‍ ക്യുക്ക് പേ സൌകര്യം എനിക്ക് ഉപയോഗിക്കാന്‍ കഴിയുമോ?

      കഴിയും – അല്‍അഹലി ഓണ്‍ലൈന്‍, അല്‍അഹലി മോബില്‍ അല്ലെങ്കില്‍ ഫോണ്‍ ബാങ്കിങ്ങ് ഉപയോഗിച്ച് നിങ്ങള്‍ക്ക് എവിടെ നിന്നും പണമയയ്ക്കാന്‍ കഴിയും. ക്യുക്ക് പേ സിസ്റ്റത്തില്‍ എത്താന്‍, രാജ്യാന്തര ഫോണ്‍ വിളികള്‍ക്ക് +966 1476 1360 എന്ന നമ്പറിലും, രാജ്യത്തിനകത്ത് 920000330 എന്ന നമ്പറിലും ദയവായി വിളിക്കുക​​

    • ഓരോ ഇടപാടിലും എനിക്ക് എത്ര പണം വരെ അയയ്ക്കാം?

      ​നിങ്ങള്‍ ഒരു എന്‍സിബി കറന്‌റ്റ്  അക്കൌണ്ട് ഉള്ള ആളാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു മാസം ആകെ എസ്‍എ‍ആര്‍100,000 അയയ്ക്കാന്‍ അനുവാദമുണ്ട്. ഇത് ഒന്നോ ഒന്നിലധികമോ ഇടപാടുകളിലായി ആകാം. എന്നാല്‍, ഏതുരാജ്യത്തേക്കാണോ പണം അയക്കുന്നത് ആ രാജ്യത്ത് അനുവദിക്കുന്ന പരിധി അനുസരിച്ചു വേണം അയയ്ക്കാന്‍. ചില രാജ്യങ്ങളില്‍ ഒരിടപാടില്‍ അയയ്ക്കാവുന്ന പണത്തിന്‍റെ പരിധി യുഎസ്ഡി10,000 മോ അല്ലെങ്കില്‍ അതിനു തുല്യമായ ദേശീയ നാണയത്തിലെ തുകയോ ആയിരിക്കും. ഓരോ രാജ്യത്തേയ്ക്കും അയക്കാവുന്ന തുകയുടെ പരിധി അറിയുന്നതിനായി ദയവായി 920000330 എന്ന നമ്പറുമായി ബന്ധപ്പെടുക. ​​

    • എന്താണ് വിനിമയ നിരക്ക്?

      ​ഓരോരാജ്യങ്ങളുടേയും വിനിമയ നിരക്ക് വ്യത്യസ്തമായിരിക്കും. അത് ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും മാറുകയും ചെയ്യും. കൃത്യമായ നിരക്ക് അറിയുന്നതിനായി ഇടപാട് നടത്തുന്നതിനു മുന്‍പ് 920000330 ല്‍ വിളിക്കുകയോ എടിഎം, അല്‍അഹലി ഓണ്‍ലൈന്‍ അല്ലെങ്കില്‍ അല്‍അഹലി മോബൈല്‍ ഉപയോഗിച്ച് മനസ്സിലാക്കുകയോ ചെയ്യുക​​​

    • ഞാന്‍ നടത്തിയ ഇടപാട് പൂര്‍ത്തിയായോ എന്ന് മനസ്സിലാക്കുന്നത് എങ്ങിനെയാണ്?

      ​എടിഎം,  അല്‍അഹലി ഓണ്‍ലൈന്‍, അല്‍അഹലി മോബൈല്‍ അല്ലെങ്കില്‍ ഫോണ്‍ ബാങ്കിങ്ങ് എന്നിവയിലൂടെ ക്യുക്ക് പേ സിസ്റ്റം, ഇടപാട് വിജയകരമായി നടന്നു എന്ന് സ്ഥിതീകരിക്കുന്ന സന്ദേശം, നിങ്ങള്‍ക്ക് നല്‍കുന്നതാണ്. കൂടാതെ ഈ ഇടപാടിന്‍റെ രസീത് ക്യുപിഎവൈ(12 അക്കങ്ങള്‍) എന്നുതുടങ്ങുന്ന ഒരു റഫറന്‍സ് നമ്പറായി തരുകയോ അഥവാ ഫോണ്‍ ബാങ്കിങ്ങ് വഴിയാണെങ്കില്‍ പറയുകയോ ചെയ്യും. ഇതിനു പുറ​​മെ, ഇടപാടു നടന്നു എന്ന് സ്ഥിരീകരിക്കുന്ന ഒരു സന്ദേശം എസ്‍എംഎസ് ആയി ലഭിക്കുകയും ചെയ്യും. ​

    • ഈ ഇടപാടിന്‍റെ റഫറന്‍സ് നമ്പര്‍ എനിക്ക് കിട്ടിയില്ലെങ്കിലോ രസീത് നഷ്ടപ്പെട്ടാലോ ഞാന്‍ എന്തുചെയ്യണം?

      ​അല്‍അഹലി ഓണ്‍ലൈനില്‍  നിങ്ങള്‍ക്ക് ഈ ഇടപാടിന്‍റെ രസീത് പ്രിന്‌റ്റ് ചെയ്യാം, അല്ലെങ്കില്‍ 920000330 ല്‍ വിളിച്ചാല്‍, ഫോണ്‍  ബാങ്കിങ്ങ് സിസ്റ്റത്തില്‍, കഴിഞ്ഞ 7​​ ഇടപാടുകളുടെ, റഫറന്‍സ് നമ്പര്‍ പറയുന്നത് കേള്‍ക്കാം. ​