Sign In
    Home Home

    ഇത് എങ്ങനെ പ്രവർത്തിക്കുന്നു

    ഒരു ക്വിക്ക്‌പേ അംഗമാവുക

    കിംഗ്ഡത്തിലെ ഏറ്റവുംസൗകര്യപ്രദമായ മണി ട്രാൻസ്ഫർ സേവനമാണ് ക്യുക്ക്പേ.  നിങ്ങളുടെ വീടിന്റെയോ നിങ്ങളുടെ ജോലിസ്ഥലത്തിന്റെയോ സൗകര്യത്തിൽ ഇരുന്നുകൊണ്ട്, നിങ്ങൾ അവധിയെടുത്ത് കിംഗ്ഡത്തിനു പുറത്തു പോയിരിക്കുകയാണെങ്കിൽ പോലും, നിങ്ങൾക്ക് ഏതുസമയത്തും നിങ്ങളുടെ രാജ്യത്തേക്കോ അല്ലെങ്കിൽ ലോകമെമ്പാടുമുള്ള 200 രാജ്യങ്ങളിൽ ഏതിലേക്കും  പണമയക്കുവാനാകും.

    ഒരു അംഗമായിത്തീരുന്നതെങ്ങനെ?:

    • അടുത്തുള്ള ക്വിക്ക്‌പേ സെന്ററിൽ  സന്ദര്ഷികുക
    • നിങ്ങളുടെ സാധുതയുള്ള ഇക്കാമ സമർപ്പിക്കുക
    • നിങ്ങളുടെ പ്രതിമാസ ശമ്പളം SR 3,000 മോ അതിനു മുകളിലോ ആണെങ്കിൽ നിങ്ങളുടെ ശമ്പള സർട്ടിഫിക്കറ്റ് സമർപ്പിക്കുക.
    • അപേക്ഷാ ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.

     ഒരു ബെനഫിഷ്യറിയെ രജിസ്റ്റർ ചെയ്യുക

    ഒരു ക്വിക്ക്‌പേ ബെനഫിഷ്യറിയെ ചേർക്കാൻ നിരവധി വഴികളുണ്ട്.

    1. അടുത്തുള്ള ക്വിക്ക്‌പേ സെന്ററിൽ  സന്ദര്ഷികുക . ഇനിപ്പറയുന്നവ കൊണ്ടുവരുന്നു എന്ന് ഉറപ്പാക്കുക:
             a. സാധുവായ ഇക്കാമ
             b. ബെനിഫിഷ്യറിയുടെ വിശദാംശങ്ങൾ (നിങ്ങളുടെ ബെനിഫിഷ്യറിയുടെ വിശദാംശങ്ങൾ ക്രമീകരിക്കുന്നതിന്) ഇവിടെ ക്ലിക്കുചെയ്യുക
    2. നിങ്ങളുടെ കമ്പ്യൂട്ടറോ നിങ്ങളുടെ മൊബൈലോ ഉപയോഗിച്ച് അൽഅഹ്‍ലി ആപ്ലിക്കേഷനിലൂടെ അൽഅഹ്‍ലിഓൺലൈനിൽ ലോഗിൻ ചെയ്യുക.
    3. ഏതു സമയത്തും 920000330 അല്ലെങ്കിൽ 920001000 വിളിക്കുക.

    എങ്ങനെ അത് പ്രായോഗികമാകുന്നു

    എങ്ങനെയെന്ന് കണ്ടെത്തുക
    • 1
    • 2
    • 3
    • 4
    • 5

    സാധാരണയായി ചോദിക്കുന്ന സംശയങ്ങള്‍FAQ

    എല്ലാം മറയ്ക്കുകഎല്ലാം കാണിക്കുക
    • ആദ്യം തന്നെ രജിസ്റ്റര്‍ ചെയ്യാതെ എന്‍സിബി അക്കൌണ്ട് ഉള്ള ഒരാള്‍ക്ക് ക്യുക്പേ സേവനം ഉപയോഗിക്കാന്‍ കഴിയുമോ?

      ​ഇല്ല – ഒരു എന്‍സിബി അക്കൌണ്ട് ഉള്ള ആള്‍, ആദ്യം, പണം അയയ്ക്കുന്ന ആളായി രജിസ്റ്റര്‍ ചെയ്യുകയും അതിനുശേഷം അല്‍അഹലി ഓണ്‍ലൈന്‍ വഴിയോ 920000330 ല്‍ ഫോണ്‍ ചെയ്തോ തന്‍റെ പണം കിട്ടേണ്ട ആളുടെ പേര് ചേര്‍ക്കേണ്ടതുമാണ്

    • എന്‍സിബി അക്കൌണ്ട് ഉള്ള ഒരാള്‍ക്ക് ക്യുക്ക് പേ സേവനത്തിനായി ക്യുക്ക്പേ കേന്ദ്രത്തില്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ?

      ​ചെയ്യാം – എല്ലാ ക്യുക്ക് പേ കേന്ദ്രങ്ങള്ക്കും, ഒരു എന്‍സിബി അക്കൌണ്ട് ഉള്ള ആള്‍ക്കുവേണ്ടി, ക്യുക് പേ സേവനം തുടങ്ങാനും പണം കിട്ടേണ്ട ആളേ ചേര്‍ക്കാനും കഴിയും

    • എനിക്ക് പല രാജ്യങ്ങളിലുമുള്ള പലരേയും പണം ലഭിക്കേണ്ടവരായി ചേര്‍ക്കാന്‍ കഴിയുമോ?

      ​ചേര്‍ക്കാം - എന്നാലും, അയയ്ക്കുന്ന ആള്‍ക്ക് നേരിട്ട് പരിചയമുള്ളവരുടെ പേരുകള്‍ മാത്രം ചേര്‍ക്കാനാണ് എന്‍സിബി നിര്‍ദ്ദേശിക്കുന്നത്

    • എനിക്ക് ഒരു പേര് തന്നെ പല തരത്തില്‍ പണം എത്തിക്കാനുള്ള മാര്‍ഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ?

      കഴിയും

    • അല്‍അഹലി ഓണ്‍ലൈനില്‍ ക്യുക്ക് പേ അയക്കുന്ന ആളുടെ റജിസ്റ്റ്രേഷനും കിട്ടേണ്ട ആളുടെ പേരുചേര്‍ക്കലും അറബിക് അക്ഷരങ്ങള്‍ ഉപയോഗിച്ച് പൂരിപ്പിക്കാന്‍ കഴിയുമോ?

      ​ഇല്ല – എല്ലാ ഫോമുകളും ഇംഗ്ലീഷ് അ​ക്ഷരങ്ങള്‍ ഉപയോഗിച്ച് പൂരിപ്പിക്കേണ്ടതാണ്. ​

    • എനിക്ക് അറബിക്കിലുള്ള വിവരങ്ങള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്യാന്‍ അറിഞ്ഞുകൂട, ഞാന്‍ എന്തു ചെയ്യണം?
      നിങ്ങളുടെ ഫോണ് ബാങ്കിങ്ങില്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉപയോഗിച്ച് 920000330 ലേയ്ക്ക് വിളിക്കുക. ക്യുക്ക് പേയില്‍ നിങ്ങളെ സഹായിക്കാന്‍ പല ഭാഷകളും സംസാരിക്കുന്ന ജീവനക്കാരുണ്ട്, അല്ലെങ്കില്‍

      ഏറ്റുവും അടുത്തുള്ള ക്യുക്ക് പേ കേന്ദ്രത്തില്‍ പോയി ഒരു കസ്റ്റമര്‍ സര്‍വീസ് പ്രതിനിധിയുടെ സഹായം ആവശ്യപ്പെടുക​ ​

    • പണം കിട്ടേണ്ട കൂടുതല്‍ ആളുകളുടെ പേരുകള്‍ ഞാന്‍ എങ്ങിനെയാണ് ചേര്‍ക്കുന്നത്?

      ​920000330 ലേക്കു വിളിച്ചോ, അല്‍അഹലി ഓണ്‍ലൈന്‍ വഴിയോ അല്‍അഹലി മോബൈല്‍ വഴിയോ ക്യുക്ക് പേ സെന്റ്റര്‍ വഴിയോ പണം കിട്ടേണ്ട ആളുകളെ ചേര്‍ക്കാന്‍ കഴിയും ​​​

    • റെജിസ്റ്റ്രേഷനും എന്‌റോള്‍മെന്‌റ്റിനും ഉള്ള രേഖകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ട ആവശ്യം എന്താണ്?

      ​ക്യുക്ക്പേ കോള്‍ സെന്റ്ററിന്‍റെ ഏജന്റ്റ്മാര്‍ക്കും, കസ്റ്റമര്‍ സര്‍വീസ്  റപ്രസെന്‌റ്റേറ്റീവുകള്‍ക്കും നിങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിങ്ങളുടെ എല്ലാ പണമിടപാടുകളും നടക്കുക. ഈ വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ഇടപാടുകള്‍ക്ക് താമസമുണ്ടാകാനോ പണം നല്‍കേണ്ട ബാങ്ക് അത് നിരസിക്കാനോ സാധ്യതയുണ്ട്. ​​​

    • എന്‍സിബി അക്കൌണ്ട് ഉള്ള ഒരാള്‍ക്ക് ക്യുക്ക് പേ അക്കൌണ്ട് തുടങ്ങാന്‍ സാധിക്കുമോ?

      ​ഇല്ല – അതിന്‍റെ ആവശ്യം ഇല്ല. എന്‍സിബി അക്കൌണ്ട് ഉപയോഗിച്ച് എന്‍സിബി എടിഎം, അല്‍അഹലി ഓണ്‍ലൈന്‍,  അല്‍അഹലി മോബൈല്‍ അല്ലെങ്കില്‍ അല്‍അഹലി ഫോണ്‍ ബാങ്കിങ്ങ് വഴി ക്യുക്ക് പേ സര്‍വീസ് ഉപയോഗിക്കാവുന്നതാണ് ​​​

    • ആര്‍ക്കുവേണമെങ്കിലും ഒരു ക്യുക്ക് പേ അക്കൌണ്ട് തുറക്കാന്‍ കഴിയുമൊ?

      ​കഴിയും – ന്യായപ്രകാരമുള്ള ഇക്കാമ  മാത്രമാണ് പ്രാഥമികമായി വേണ്ടത് ​​​