Sign In
    Home Home

    അയയ്ക്കുന്ന ആളുടെ രജിസ്റ്റ്രേഷനും കിട്ടേണ്ട ആളുടെ പേരുചേര്‍ക്കലും സംബന്ധിച്ച വിവരങ്ങള്‍ അയയ്ക്കുന്ന ആളുടെ രജിസ്റ്റ്രേഷനും കിട്ടേണ്ട ആളുടെ പേരുചേര്‍ക്കലും സംബന്ധിച്ച വിവരങ്ങള്‍

    എല്ലാം മറയ്ക്കുകഎല്ലാം കാണിക്കുക
    • ആദ്യം തന്നെ രജിസ്റ്റര്‍ ചെയ്യാതെ എന്‍സിബി അക്കൌണ്ട് ഉള്ള ഒരാള്‍ക്ക് ക്യുക്പേ സേവനം ഉപയോഗിക്കാന്‍ കഴിയുമോ?

      ​ഇല്ല – ഒരു എന്‍സിബി അക്കൌണ്ട് ഉള്ള ആള്‍, ആദ്യം, പണം അയയ്ക്കുന്ന ആളായി രജിസ്റ്റര്‍ ചെയ്യുകയും അതിനുശേഷം അല്‍അഹലി ഓണ്‍ലൈന്‍ വഴിയോ 920000330 ല്‍ ഫോണ്‍ ചെയ്തോ തന്‍റെ പണം കിട്ടേണ്ട ആളുടെ പേര് ചേര്‍ക്കേണ്ടതുമാണ്

    • എന്‍സിബി അക്കൌണ്ട് ഉള്ള ഒരാള്‍ക്ക് ക്യുക്ക് പേ സേവനത്തിനായി ക്യുക്ക്പേ കേന്ദ്രത്തില്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ?

      ​ചെയ്യാം – എല്ലാ ക്യുക്ക് പേ കേന്ദ്രങ്ങള്ക്കും, ഒരു എന്‍സിബി അക്കൌണ്ട് ഉള്ള ആള്‍ക്കുവേണ്ടി, ക്യുക് പേ സേവനം തുടങ്ങാനും പണം കിട്ടേണ്ട ആളേ ചേര്‍ക്കാനും കഴിയും

    • എനിക്ക് പല രാജ്യങ്ങളിലുമുള്ള പലരേയും പണം ലഭിക്കേണ്ടവരായി ചേര്‍ക്കാന്‍ കഴിയുമോ?

      ​ചേര്‍ക്കാം - എന്നാലും, അയയ്ക്കുന്ന ആള്‍ക്ക് നേരിട്ട് പരിചയമുള്ളവരുടെ പേരുകള്‍ മാത്രം ചേര്‍ക്കാനാണ് എന്‍സിബി നിര്‍ദ്ദേശിക്കുന്നത്

    • എനിക്ക് ഒരു പേര് തന്നെ പല തരത്തില്‍ പണം എത്തിക്കാനുള്ള മാര്‍ഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ?

      കഴിയും

    • അല്‍അഹലി ഓണ്‍ലൈനില്‍ ക്യുക്ക് പേ അയക്കുന്ന ആളുടെ റജിസ്റ്റ്രേഷനും കിട്ടേണ്ട ആളുടെ പേരുചേര്‍ക്കലും അറബിക് അക്ഷരങ്ങള്‍ ഉപയോഗിച്ച് പൂരിപ്പിക്കാന്‍ കഴിയുമോ?

      ​ഇല്ല – എല്ലാ ഫോമുകളും ഇംഗ്ലീഷ് അ​ക്ഷരങ്ങള്‍ ഉപയോഗിച്ച് പൂരിപ്പിക്കേണ്ടതാണ്. ​

    • എനിക്ക് അറബിക്കിലുള്ള വിവരങ്ങള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്യാന്‍ അറിഞ്ഞുകൂട, ഞാന്‍ എന്തു ചെയ്യണം?
      നിങ്ങളുടെ ഫോണ് ബാങ്കിങ്ങില്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉപയോഗിച്ച് 920000330 ലേയ്ക്ക് വിളിക്കുക. ക്യുക്ക് പേയില്‍ നിങ്ങളെ സഹായിക്കാന്‍ പല ഭാഷകളും സംസാരിക്കുന്ന ജീവനക്കാരുണ്ട്, അല്ലെങ്കില്‍

      ഏറ്റുവും അടുത്തുള്ള ക്യുക്ക് പേ കേന്ദ്രത്തില്‍ പോയി ഒരു കസ്റ്റമര്‍ സര്‍വീസ് പ്രതിനിധിയുടെ സഹായം ആവശ്യപ്പെടുക​ ​

    • പണം കിട്ടേണ്ട കൂടുതല്‍ ആളുകളുടെ പേരുകള്‍ ഞാന്‍ എങ്ങിനെയാണ് ചേര്‍ക്കുന്നത്?

      ​920000330 ലേക്കു വിളിച്ചോ, അല്‍അഹലി ഓണ്‍ലൈന്‍ വഴിയോ അല്‍അഹലി മോബൈല്‍ വഴിയോ ക്യുക്ക് പേ സെന്റ്റര്‍ വഴിയോ പണം കിട്ടേണ്ട ആളുകളെ ചേര്‍ക്കാന്‍ കഴിയും ​​​

    • റെജിസ്റ്റ്രേഷനും എന്‌റോള്‍മെന്‌റ്റിനും ഉള്ള രേഖകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ട ആവശ്യം എന്താണ്?

      ​ക്യുക്ക്പേ കോള്‍ സെന്റ്ററിന്‍റെ ഏജന്റ്റ്മാര്‍ക്കും, കസ്റ്റമര്‍ സര്‍വീസ്  റപ്രസെന്‌റ്റേറ്റീവുകള്‍ക്കും നിങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിങ്ങളുടെ എല്ലാ പണമിടപാടുകളും നടക്കുക. ഈ വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ഇടപാടുകള്‍ക്ക് താമസമുണ്ടാകാനോ പണം നല്‍കേണ്ട ബാങ്ക് അത് നിരസിക്കാനോ സാധ്യതയുണ്ട്. ​​​

    • എന്‍സിബി അക്കൌണ്ട് ഉള്ള ഒരാള്‍ക്ക് ക്യുക്ക് പേ അക്കൌണ്ട് തുടങ്ങാന്‍ സാധിക്കുമോ?

      ​ഇല്ല – അതിന്‍റെ ആവശ്യം ഇല്ല. എന്‍സിബി അക്കൌണ്ട് ഉപയോഗിച്ച് എന്‍സിബി എടിഎം, അല്‍അഹലി ഓണ്‍ലൈന്‍,  അല്‍അഹലി മോബൈല്‍ അല്ലെങ്കില്‍ അല്‍അഹലി ഫോണ്‍ ബാങ്കിങ്ങ് വഴി ക്യുക്ക് പേ സര്‍വീസ് ഉപയോഗിക്കാവുന്നതാണ് ​​​

    • ആര്‍ക്കുവേണമെങ്കിലും ഒരു ക്യുക്ക് പേ അക്കൌണ്ട് തുറക്കാന്‍ കഴിയുമൊ?

      ​കഴിയും – ന്യായപ്രകാരമുള്ള ഇക്കാമ  മാത്രമാണ് പ്രാഥമികമായി വേണ്ടത് ​​​

    പണം അയക്കുന്നതിനെ പറ്റിപണം അയക്കുന്നതിനെ പറ്റി

    എല്ലാം മറയ്ക്കുകഎല്ലാം കാണിക്കുക
    • എന്‍റെ എന്‍സിബി കറന്‌റ്റ് അക്കൌണ്ട് ഉപയോഗിച്ച് എനിക്ക് പണം അയയ്ക്കാന്‍ കഴിയുമോ?

      ​കഴിയും – ഒരിക്കല്‍ ക്യുക്ക് പേ സിസ്റ്റത്തില്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ എന്‍സിബി എടിഎം കാര്‍ഡ് ഉപയോഗിച്ച് ക്യുക്ക് പേ വഴി പണം അയയ്ക്കാന്‍ കഴിയും

    • ക്യുക്ക് പേ സെന്റ്ററിനു പുറത്ത് എന്‍സിബി എടിഎമ്മുകള്‍ ഉപയോഗിച്ച് എനിക്ക് പണം അയയ്ക്കാന്‍ കഴിയുമോ?.

      ​കഴിയും – രാജ്യത്ത് ആകമാന​മുള്ള 2000 ല്‍ കൂടുതല്‍ എന്‍സിബി എടിഎമ്മുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം​

    • മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിച്ച് എനിക്ക് പണം അയയ്ക്കാന് കഴിയുമോ?

      ​ഇല്ല ​​​

    • എനിക്ക് എന്‍സിബി അക്കൌണ്ട് ഇല്ലെങ്കില്‍ എങ്ങിനെ പണം അയയ്ക്കാന്‍ കഴിയും?

      ​ഏതെങ്കിലും ക്യുക്ക് പേ സെന്റ്ററില്‍ ചെന്ന് ഒരു ക്യുക്ക് പേ അക്കൌണ്ട് തുടങ്ങുക. ഇത് സൌജന്യമാണ്, കൂടാതെ അക്കൌണ്ടില്‍ പണം ബാക്കി വയ്ക്കേണ്ട ആവശ്യവും ഇല്ല. ഈ എടിഎം കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പണം അയയ്ക്കാനും എന്‍സിബിയുടെ മറ്റ് സൌകര്യങ്ങള്‍ ഉപയോഗിക്കാനും കഴിയും​​​

    • എന്‍റെ വീടിനോ ജോലിസ്ഥലത്തിനോ അടുത്ത് എടിഎം ഇല്ല, കൂടാതെ ബാങ്കിന്‍റെ പ്രവര്‍ത്തന സമയത്ത് പണമയക്കാന്‍ എന്‍റെ ജോലിസമയം അനുവദിക്കുന്നില്ല.

      ​നിങ്ങള്‍ ഒരു എന്‍സിബി അക്കൌണ്ട് ഉള്ള ആളാണെങ്കില്‍ നിങ്ങള്‍ക്ക് ഫോണ്‍ ബാങ്കിങ്ങ് ഉപയോഗിച്ചോ അല്‍അഹലി മോബൈല്‍ ഉപയോഗിച്ചോ എപ്പോള്‍ വേണമെങ്കിലും പണമയയ്ക്കാം. ഫോണ്‍ ബാങ്കിങ്ങും അല്‍അഹലി ഓണ്‍ലൈനും പ്രവര്‍ത്തിപ്പിക്കാനുള്ള സഹായത്തിനായി നിങ്ങള്‍ക്ക് 920001000 ലോ 920000330 ലോ വിളിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും എന്‍സിബി ശാഖ സന്ദര്‍ശിക്കുകയോ ചെയ്യാം. ​​

    • എന്‍റെ ജോലിയുടെ ഭാഗമായി എനിക്ക് രാജ്യം മുഴുവനും, കൂടാതെ രാജ്യത്തിന് പുറത്തും സഞ്ചരിക്കേണ്ടി വരുന്നു. രാജ്യത്തിന് പുറത്തോ ക്യുക്ക് പേ സെന്റ്ററില്‍ നിന്നും വളരെ ദൂരയോ ആണെങ്കില്‍ ക്യുക്ക് പേ സൌകര്യം എനിക്ക് ഉപയോഗിക്കാന്‍ കഴിയുമോ?

      കഴിയും – അല്‍അഹലി ഓണ്‍ലൈന്‍, അല്‍അഹലി മോബില്‍ അല്ലെങ്കില്‍ ഫോണ്‍ ബാങ്കിങ്ങ് ഉപയോഗിച്ച് നിങ്ങള്‍ക്ക് എവിടെ നിന്നും പണമയയ്ക്കാന്‍ കഴിയും. ക്യുക്ക് പേ സിസ്റ്റത്തില്‍ എത്താന്‍, രാജ്യാന്തര ഫോണ്‍ വിളികള്‍ക്ക് +966 1476 1360 എന്ന നമ്പറിലും, രാജ്യത്തിനകത്ത് 920000330 എന്ന നമ്പറിലും ദയവായി വിളിക്കുക​​

    • ഓരോ ഇടപാടിലും എനിക്ക് എത്ര പണം വരെ അയയ്ക്കാം?

      ​നിങ്ങള്‍ ഒരു എന്‍സിബി കറന്‌റ്റ്  അക്കൌണ്ട് ഉള്ള ആളാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു മാസം ആകെ എസ്‍എ‍ആര്‍100,000 അയയ്ക്കാന്‍ അനുവാദമുണ്ട്. ഇത് ഒന്നോ ഒന്നിലധികമോ ഇടപാടുകളിലായി ആകാം. എന്നാല്‍, ഏതുരാജ്യത്തേക്കാണോ പണം അയക്കുന്നത് ആ രാജ്യത്ത് അനുവദിക്കുന്ന പരിധി അനുസരിച്ചു വേണം അയയ്ക്കാന്‍. ചില രാജ്യങ്ങളില്‍ ഒരിടപാടില്‍ അയയ്ക്കാവുന്ന പണത്തിന്‍റെ പരിധി യുഎസ്ഡി10,000 മോ അല്ലെങ്കില്‍ അതിനു തുല്യമായ ദേശീയ നാണയത്തിലെ തുകയോ ആയിരിക്കും. ഓരോ രാജ്യത്തേയ്ക്കും അയക്കാവുന്ന തുകയുടെ പരിധി അറിയുന്നതിനായി ദയവായി 920000330 എന്ന നമ്പറുമായി ബന്ധപ്പെടുക. ​​

    • എന്താണ് വിനിമയ നിരക്ക്?

      ​ഓരോരാജ്യങ്ങളുടേയും വിനിമയ നിരക്ക് വ്യത്യസ്തമായിരിക്കും. അത് ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും മാറുകയും ചെയ്യും. കൃത്യമായ നിരക്ക് അറിയുന്നതിനായി ഇടപാട് നടത്തുന്നതിനു മുന്‍പ് 920000330 ല്‍ വിളിക്കുകയോ എടിഎം, അല്‍അഹലി ഓണ്‍ലൈന്‍ അല്ലെങ്കില്‍ അല്‍അഹലി മോബൈല്‍ ഉപയോഗിച്ച് മനസ്സിലാക്കുകയോ ചെയ്യുക​​​

    • ഞാന്‍ നടത്തിയ ഇടപാട് പൂര്‍ത്തിയായോ എന്ന് മനസ്സിലാക്കുന്നത് എങ്ങിനെയാണ്?

      ​എടിഎം,  അല്‍അഹലി ഓണ്‍ലൈന്‍, അല്‍അഹലി മോബൈല്‍ അല്ലെങ്കില്‍ ഫോണ്‍ ബാങ്കിങ്ങ് എന്നിവയിലൂടെ ക്യുക്ക് പേ സിസ്റ്റം, ഇടപാട് വിജയകരമായി നടന്നു എന്ന് സ്ഥിതീകരിക്കുന്ന സന്ദേശം, നിങ്ങള്‍ക്ക് നല്‍കുന്നതാണ്. കൂടാതെ ഈ ഇടപാടിന്‍റെ രസീത് ക്യുപിഎവൈ(12 അക്കങ്ങള്‍) എന്നുതുടങ്ങുന്ന ഒരു റഫറന്‍സ് നമ്പറായി തരുകയോ അഥവാ ഫോണ്‍ ബാങ്കിങ്ങ് വഴിയാണെങ്കില്‍ പറയുകയോ ചെയ്യും. ഇതിനു പുറ​​മെ, ഇടപാടു നടന്നു എന്ന് സ്ഥിരീകരിക്കുന്ന ഒരു സന്ദേശം എസ്‍എംഎസ് ആയി ലഭിക്കുകയും ചെയ്യും. ​

    • ഈ ഇടപാടിന്‍റെ റഫറന്‍സ് നമ്പര്‍ എനിക്ക് കിട്ടിയില്ലെങ്കിലോ രസീത് നഷ്ടപ്പെട്ടാലോ ഞാന്‍ എന്തുചെയ്യണം?

      ​അല്‍അഹലി ഓണ്‍ലൈനില്‍  നിങ്ങള്‍ക്ക് ഈ ഇടപാടിന്‍റെ രസീത് പ്രിന്‌റ്റ് ചെയ്യാം, അല്ലെങ്കില്‍ 920000330 ല്‍ വിളിച്ചാല്‍, ഫോണ്‍  ബാങ്കിങ്ങ് സിസ്റ്റത്തില്‍, കഴിഞ്ഞ 7​​ ഇടപാടുകളുടെ, റഫറന്‍സ് നമ്പര്‍ പറയുന്നത് കേള്‍ക്കാം. ​

    പണം കിട്ടുന്നതിനേപ്പറ്റിപണം കിട്ടുന്നതിനേപ്പറ്റി

    എല്ലാം മറയ്ക്കുകഎല്ലാം കാണിക്കുക
    • ഞാന്‍ അയയ്ക്കുന്ന പണം കൈപറ്റുന്നതിനായി കിട്ടുന്ന ആള്‍ക്ക് എന്തെങ്കിലും ചിലവ് ഉണ്ടാകുമോ?

      ​ഇല്ല – നിങ്ങള്‍ ക്യുക്ക് പേയ്ക്കു നല്‍കുന്ന ഫീസ് ആയിരിക്കും പണം കൈമാറുന്നതിന്‍റെ ചിലവ്. നിങ്ങള്‍ ക്യുക്ക് പേയുടെ പങ്കാളികള്‍ വഴി അയക്കുന്ന പണം കൃത്യമായി ലഭിക്കേണ്ട ആള്‍ക്ക് കിട്ടും. ​​

    • പണം അക്കൌണ്ടില്‍ ഉണ്ടോ അഥവാ എടുക്കാന്‍ പറ്റുമോ എന്ന് കിട്ടേണ്ട ആള്‍ക്ക് എങ്ങിനെ മനസ്സിലാകും

      ​സാധാരണ ഗതിയില്‍, ഒരു ഇടപാട് നടന്നു എന്ന് പണം കിട്ടേണ്ട ആളേ അറിയിക്കേണ്ട ചുമതല പണം അയയ്ക്കുന്ന ആളുടേതാണ്. എന്നാല്‍ പണം എത്തുമ്പോള്‍ ചില ബാങ്കു​​കള്‍ ആ വിവ​രം പണം കിട്ടേണ്ട ആളെ എസ്‍എംഎസ് വഴി അറിയിക്കാറുണ്ട്. ​​

    • പണം അയയ്ക്കുന്ന ആള്‍ പണം ലഭിക്കേണ്ട ആള്‍ക്ക് അത് കിട്ടി എന്ന് എങ്ങിനെ അറിയും?

      ​പണം കിട്ടുന്ന ബാങ്ക് ആ പണം നല്കേണ്ട ആള്‍ക്ക് നല്‍കി എന്ന വിവരം ക്യുക്ക് പേ സിസ്റ്റത്തില്‍ അറിയിച്ചാല്‍ ഉടന്‍, പണം നല്‍കി എന്ന വിവരം എസ്‍എംഎസ് വഴി അയക്കുന്ന ആളെ അറിയിക്കും. (ഈ എസ്‍എംഎസ് സംവിധാനം 920000330 ല്‍ വിളിച്ച് പ്രയോഗക്ഷമമാക്കേണ്ടതാണ്) അയയ്ക്കുന്ന ആള്‍ക്ക് ഇടപാടിന്‍റെ സ്ഥിതി ഫോണ്‍ ബാങ്കിങ്ങ് വഴിയോ അല്ലെങ്കില്‍ അല്‍അഹലി ഓണ്‍ലൈനിലോ, അല്‍അഹലി മോബൈലില്‍ കൂടെയോ അറിയാനും കഴിയും. ​​​

    • പണം വാങ്ങുന്നതിനുള്ള കോഡുകള്‍
      • ​ക്യുക്ക് പേ യുടെ പണം വാങ്ങുന്നതിനുള്ള കോഡുകള്‍ 'ക്യുപി‍‍എവൈ ' എന്നു തുടങ്ങി 12 അക്കങ്ങള്‍ ഉള്ളതായിരിക്കും. ഇത് ഇടപാടിന്‍റെ റഫറന്‍സ് നമ്പറും ആയിരിക്കും.

      • ​മണിഗ്രാം ന്‍റെ, പണംവാങ്ങുന്നതിനുള്ള നമ്പര്‍ 8 അക്കങ്ങളുള്ളതായിരിക്കും​​